കേരളം

വീട്ടില്‍ പറയേണ്ടത് വഴിയില്‍ പറയരുത്; സെന്‍കുമാറിനെ വിമര്‍ശിച്ച് ടോമിന്‍ തച്ചങ്കരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിരമിച്ച പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് തിരിച്ചടിയുമായി എഡിജിപി ടോമിന്‍ തച്ചങ്കരി. സേനയില്‍ നിന്നും ആനുകൂല്യങ്ങളും, സൗഭാഗ്യങ്ങളും ലഭിച്ചതിന് ശേഷം വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് തച്ചങ്കരി പറഞ്ഞു.

നിയമം ഉപയോഗിക്കുന്നത് കയ്യടി കിട്ടാന്‍ വേണ്ടിയാണോ? വീട്ടില്‍ പറയേണ്ടത് വഴിയില്‍ പറയരുത്. പൊതു ചര്‍ച്ച നടത്തി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തരുത്.  ഗ്യാലറിക്ക് വേണ്ടി കാര്‍ഡ് കാണിക്കരുതെന്നും തച്ചങ്കരി പറഞ്ഞു. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു തച്ചങ്കരിയുടെ പ്രതികരണം. 

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേയും തച്ചങ്കരി പരോക്ഷവിമര്‍ശനം നടത്തി. ഇപ്പോള്‍ എല്ലാവരും വിരമിക്കുന്ന സമയമാകുന്നതിനായി കാത്തിരിക്കുകയാണ്, ഓരോ പുസ്തകം എഴുതാന്‍. പുസ്തകത്തിലൂടെ ഓരോ വെളിപ്പെടുത്തല്‍ നടത്തി ശ്രദ്ധ നേടാനാണ് ശ്രമമെന്നും തച്ചങ്കരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്