കേരളം

സംവരണ നിയമം: കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണപ്രകാരം സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും നികത്താത്ത തസ്തികകള്‍ സംബന്ധിച്ചു പിഎസ്‌സി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു ചെയ്യണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നികത്താത്ത തസ്തികകള്‍ സംബന്ധിച്ച് പിഎസ്‌സി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്തുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളില്‍പെടുന്നവരുടെ പ്രാതിനിധ്യക്കുറവു പരിഹരിക്കാന്‍ ഈ വിഭാഗങ്ങളില്‍പെടുന്നവരുടെ റിക്രൂട്‌മെന്റ് പ്രധാനപ്രശ്‌നമായി എല്ലാവകുപ്പുകളും കാണണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നു പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം