കേരളം

ജയിലിന് പുറത്തിറങ്ങുന്നത്‌ പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയെന്ന് ആളൂര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞതായി അഭിഭാഷകന്‍ ബി.എ.ആളൂര്‍. ജീവന് ഭീഷണി ഉള്ളതിനാലാണ് ജാമ്യാപേക്ഷ നല്‍കാത്തതെന്നും ആളൂര്‍ പറഞ്ഞു. 

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരോട് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ചില ഭാഗങ്ങളില്‍ നിന്നും സുനിക്ക് ഭീഷണിയുണ്ട്. എന്നാല്‍ ജയിലില്‍ സുനി സുരക്ഷിതനാണ്. സുനി തനിക്ക് വക്കാലത്ത് ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും, ജയില്‍സൂപ്രണ്ട് വഴി അപേക്ഷ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും ആളൂര്‍ പറഞ്ഞു. 

സുനിക്ക് വേണ്ടി മുന്‍പ് ഹാജരായ അഭിഭാഷകന്‍ താന്‍ ഹാജരാകുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അതിനാല്‍ ഇനി സുനില്‍ കുമാറിന് വേണ്ടി താന്‍ തന്നെ ഹാജരാകുമെന്നും ആളൂര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം