കേരളം

നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയില്‍ സമര്‍ഥിക്കാനുള്ള തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറുമായി ഫോണില്‍ സംസാരിച്ചതു ദിലീപു തന്നെയാണെന്ന് പോലീസിനു വ്യക്തമാണെങ്കിലും ഇതു കോടതിയില്‍ സമര്‍ഥിക്കാനുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടില്ല. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ദിലീപ് സംസാരിച്ചതായാണ് പോലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ കൈവശം ഒരു തെളിവ് മാത്രമാണുള്ളത്. 


അതേസമയം, പോലീസിന്റ അന്വേഷണം ശക്തമായതോടെ ദിലീപും, നാദിര്‍ഷയും ദിലീപിന്റെ ഭാര്യ കാവ്യയുടെ മാതാവ് ശ്യാമളയും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി. ദിലീപും നാദിര്‍ഷയും ഇതുമായി ബന്ധപ്പെട്ടു ഇതിനോടകം തന്നെ നിയമോപദേശം തേടിയിട്ടുണ്ട്. 

ഇന്ന് മൂന്നിനു മുന്‍പു ചോദ്യം ചെയ്യല്‍ നടന്ന ആലുവ പോലീസ് ക്ലബ്ബിലേക്കു ഇവരോട് മൂന്ന് പേരോടും ഹാജരാകാന്‍ പോലീസ് ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. 

പ്രതികള്‍ സിനിമാ മേഖലയിലുള്ള ഉന്നതരാണെന്ന് പോലീസിന് ഉറപ്പായിരിക്കെ സകല പഴുതുകളും അടച്ചാണ് അന്വേഷണം. അതുകൊണ്ടു തന്നെ പെട്ടെന്നുള്ള അറസ്റ്റ് ഒഴിവാക്കി ശക്തമായ തെളിവുകള്‍ ലഭിച്ചതിനു ശേഷം മാത്രം മതി അറസ്റ്റു എന്നാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു