കേരളം

ഇന്നസെന്റ് കേരളത്തിന് അപമാനം; പദവികളില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ബിന്ദുകൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചലചിത്രതാരം ഇന്നസെന്റ് കേരളത്തിന് അപമാനകരമാണെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ വേര്‍തിരിച്ച് സ്വഭാവഹത്യ ചെയ്യുകയും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്ത ഇന്നസെന്റ് കേരളസമൂഹത്തിന് അപമാനകരമാണെന്നും ബിന്ദു പറഞ്ഞു

നിലവിലെ പദവികളില്‍ തുടരുന്നതിന് ഇന്നസെന്റിന് ഒരു യോഗ്യതയുമില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ തന്നെ ഇതുതെളിയിക്കുന്നു. അദ്ദേഹം രാജിവയ്ക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ മഹത്വം സംരക്ഷിക്കാന്‍ കഴിയും. തുടര്‍ച്ചയായി സ്ത്രീത്വത്തേയും സിനിമ വനിതാ പ്രവര്‍ത്തകരെയും അപമാനിക്കുന്ന അമ്മ എന്ന സംഘടന പിരിച്ചുവിടാന്‍ മാനാഭിമാനമുളള കലാകാരന്‍മാരും കലാകാരികളും തയ്യാറാകണം

മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടിട്ടുളളവരുണ്ടെന്ന് നടി പാര്‍വതിയുടെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാലമൊക്കെ പോയി എന്റെ പൊന്നുപെങ്ങളെ, മനസിലായിട്ടുണ്ടോ, ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ നില്‍ക്കുന്ന പോലത്തെ പത്രക്കാരെ പോലുളള ആളുകള്‍ പറയും. ആ സ്ത്രീ പറയും അതൊക്കെ, അങ്ങനെയൊരു സംഭവമേ ഇല്ലാ ഇതിനകത്ത്.പിന്നെ അവര്‍ മോശമാണെങ്കില്‍, അത് ചിലപ്പോ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ലാട്ടോ, അങ്ങനത്തെ വലിയ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് സിനിമയില്‍ കാര്യങ്ങള്‍ പോകുന്നത് എന്നായിരുന്ന ഇന്നസെന്റിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍