കേരളം

ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാന്‍ പുതിയ ചോദ്യാവലി തയാറാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചില കാര്യങ്ങളില്‍ വ്യക്തതയ്ക്കായി ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. നേരത്തെ ഇരുവരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷയുടേത് 140 പേജുമാണുള്ളത്. ചോദ്യംചെയ്യലിനു ശേഷമേ തുടര്‍ നടപടികളിലേക്കു കടക്കൂ എന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. 

കേസന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐജി ദിനേന്ദ്ര കശ്യപ്, കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ആലുവയില്‍ തങ്ങുകയാണ്. അതേസമയം, അന്വേഷണം തുടരുകയാണെന്നും അറസ്റ്റിന്റെ കാര്യങ്ങളെ കുറിച്ച് പറയാറായിട്ടില്ലെന്നും ആലുവ റൂറല്‍ എസ്പി എവി ജോര്‍!ജ് അറിയിച്ചു. അതിനുള്ള സാഹചര്യം ആയിട്ടില്ലെന്ന് എസ്പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു