കേരളം

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി; എംപ്ലോയ്‌മെന്റ് ഡയറക്ടറായി പുതിയ നിയമനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം. 

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയുമായുള്ള തര്‍ക്കം തുടരുന്നതിന് ഇടയിലാണ് വെങ്കിട്ടരാമനെ സ്ഥാനം മാറ്റിയിരിക്കുന്നത്. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സിപിഎമ്മിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശ്രീറാമിനെതിരായ നടപടി എന്നാണ് സൂചന. മാനന്തവാടി സബ്കളക്ടര്‍ക്കാണ് ദേവികുളത്തിന്റേയും ചുമതല നല്‍കിയിരിക്കുന്നത്. 

ഒരു സ്ഥാനത്ത് നാലു കൊല്ലം തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് പതിവാണെന്നാണ് ശ്രീറാമിനെ മാറ്റിയതില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം എന്നും സര്‍ക്കാര്‍ പറയുന്നു. ലൗഡെയ്ല്‍  കേസിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ശ്രീറാമിനെ മാറ്റിയിരിക്കുന്നത്. ഈ കേസില്‍ വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്