കേരളം

പൊലീസ് മര്‍ദിച്ചെന്ന് സുനി, കസ്റ്റഡി റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ കസ്റ്റഡി കാലാവധി റദ്ദാക്കണമെന്നവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സുനിയുടെ അഭിഭാഷകനാണ് അപേക്ഷ നല്‍കിയത്. സുനിയെ കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കസ്റ്റഡി കാലാവധി റദ്ദാക്കാണമെന്ന ആവശ്യമുയര്‍ത്തിയത്. കോടതി അപേക്ഷ ഫയലില്‍ സ്വീകരിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് വെള്ളിയാഴ്?ച പരിഗണിക്കും.

ജയിലിലെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട കേസിലാണ് പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് തന്നെ പൊലീസ് മര്‍ദിച്ചെന്ന് സുനി അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സുനിയുടെ കസ്റ്റഡി കാലാവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. 

ജയിലില്‍ പൊലീസ് മര്‍ദിച്ചതായി നേരത്തെയും സുനി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജയില്‍ ഡോക്ടര്‍ ഇതു നിഷേധിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്