കേരളം

കസ്റ്റഡി റദ്ദാക്കല്‍: സുനിയുടെ അപേക്ഷ തള്ളി, പൊലീസ് മര്‍ദിച്ചെന്ന വാദം അംഗീകരിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് കസ്റ്റഡി റദ്ദാക്കാന്‍ സുനില്‍ കുമാര്‍ ഹര്‍ജി നല്‍കിയത്. പൊലീസ് മര്‍ദിച്ചെന്ന സുനിയുടെ വാദം കാക്കനാട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചില്ല. അഭിഭാഷകനുമായി സംസാരിക്കണമെന്ന സുനിയുടെ ആവശ്യവും കോടതി തള്ളി.

സുനിയെ കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കസ്റ്റഡി കാലാവധി റദ്ദാക്കാണമെന്ന ആവശ്യമുയര്‍ത്തിയത്. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

ജയിലിലെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട കേസിലാണ് പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് തന്നെ പൊലീസ് മര്‍ദിച്ചെന്ന് സുനി അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സുനിയുടെ കസ്റ്റഡി കാലാവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. 

ജയിലില്‍ പൊലീസ് മര്‍ദിച്ചതായി നേരത്തെയും സുനി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജയില്‍ ഡോക്ടര്‍ ഇതു നിഷേധിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്