കേരളം

ടിപി വധക്കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്തത് ആറായിരം പേരെന്ന് റിപ്പോര്‍ട്ട്; രഹസ്യ സുരക്ഷ ഒരുക്കി പൊലീസും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത് ആറായിരത്തില്‍ അധികം പേരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ടിപി വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തില്‍ ബിനീഷ് കോടിയേരിയും, എ.എന്‍.ഷംസീര്‍ എംഎല്‍എയും പങ്കെടുത്തത് വിവാദമായിരുന്നു. 

രണ്ട് ദിവസങ്ങളിലായി നടന്ന സത്കാരത്തില്‍ ആറായിരത്തോളം പേര്‍ എത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വരന്‍ സഞ്ചരിച്ചത് കോടികള്‍ വിലമതിക്കുന്ന ആഡംബര വാഹനത്തിലായിരുന്നു.

ഷംസീറും, ബീനിഷ് കോടിയേരിയും വിവാഹത്തില്‍ പങ്കെടുത്തതിന് പുറമെ സിപിഎമ്മിന്റെ കൂത്ത് പറമ്പ് ഏരിയ സെക്രട്ടറി കെ.ധനജ്ഞയന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.രാജന്‍, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.രാജന്‍ മാസ്റ്റര്‍ എന്നിവര്‍ വിവാഹത്തിനെത്തിയെന്ന് പറയപ്പെടുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

മുഹമ്മദ് ഷാഫിക്ക് നേരെ ഭീഷണി ഉള്ളതിനാല്‍ വിവാഹത്തിന് രഹസ്യ പൊലീസ് നിരീക്ഷണവും ഉണ്ടായിരുന്നു. ഷാഫിക്ക് പരോള്‍ അനുവദിച്ചത് സംബന്ധിച്ചും വിവാദം ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ