കേരളം

ബി നിലവറ തുറക്കുന്നതിനെ അന്ധമായി എതിര്‍ക്കുന്നില്ലെന്ന് രാജകുടുംബം; സര്‍ക്കാരുമായി ചര്‍ച്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബി നിലവറ തുറക്കുന്നതിനെ അന്ധമായി എതിര്‍ക്കുന്നില്ലെന്ന വിശദീകരണവുമായി രാജകുടുംബം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാജകുടുംബാംഗം ആദിത്യ വര്‍മ. 

ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുടെ നിലപാടാണ് പ്രധാനം. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അഭിപ്രായം വ്യക്തമാക്കുമെന്നും ആദിത്യ വര്‍മ പറഞ്ഞു. 

ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണമെന്ന വിഎസിന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് രാജകുടുംബം നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. ദേവഹിതം ചോദിച്ച് അറിഞ്ഞത് പോലെയാണ് ചിലര്‍ സംസാരിക്കുന്നതെന്നും, ദേഹവിതമല്ല ഇത് വ്യക്തിഹിതമാണെന്നുമായിരുന്നു വിഎസിന്റെ വിമര്‍ശനം. 

ബി നിലവറ തുറക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഇത് അനുസരിച്ച് ചര്‍ച്ച നടത്തും. ബി നിലവറ പല തവണ തുറന്നിട്ടുണ്ടെന്ന വിനോദ് റായിയുടെ റിപ്പോര്‍ട്ട് തെറ്റാവാന്‍ ഇടയില്ലെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്