കേരളം

കൊച്ചിയിലെ കപ്പലപകടം: കമ്പനി നഷ്ടപരിഹാരം നല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കടലില്‍ മത്സ്യ ബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ ബോട്ടുടമയ്ക്കും മത്സ്യ തൊഴിലാളികള്‍ക്കും കപ്പല്‍ കമ്പനി നഷ്ടപരിഹാരം നല്‍കും.  ബോട്ടുടമയ്ക്ക്  ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 15 ലക്ഷം രൂപ വീതവും നല്‍കും. സാരമല്ലാത്ത പരുക്കേറ്റ ഒമ്പതുപേര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കും. മരിച്ചവരുടെ ആശ്രിതര്‍ക്കുളള നഷ്ടപരിഹാരം പ്രത്യേക കേസായി പരിഗണിക്കും. 

കാര്‍മ്മല്‍മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന ചരക്കുകപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. അപകടത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ മൂന്നുപേര്‍ മരിക്കുകയും 11 പേര്‍ രക്ഷപ്പെടുകയും ചെയ്തു.  ജൂണ്‍ 11നാണ് കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിക്കുന്നത്. പുലര്‍ച്ചെ രണ്ടു മുപ്പതോടെയാണ് അപകടം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ