കേരളം

സംസ്ഥാനത്തെ മഹല്ല് കമ്മറ്റികളില്‍ സ്ത്രീ സാന്നിധ്യം ഉയരുന്നു

സമകാലിക മലയാളം ഡെസ്ക്

മുത്തലാഖ് വിവാദം കൊഴുക്കുന്നതിനിടെ സംസ്ഥാനത്തെ മഹല്ല് കമ്മറ്റികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം സജീവമാകുന്നു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ പള്ളിക്കമറ്റികളിലാണ് സ്ത്രീ പങ്കാളിത്തം വര്‍ധിക്കുന്നത് മലപ്പുറം ജില്ലയിലെ ശാന്തപുരം മഹല്ല് കമ്മറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക്  ആറ് വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ ശിവപുരത്ത് ചേന്ദമംഗല്ലൂല്‍ മഹല്ല് കമ്മറ്റികളിലും സമാനമായ സ്ഥിതിവിശേഷമാണ്

മലപ്പുറം ജില്ലയിലെ ശാന്തപുരം പള്ളിയിയിലെ 90 അംഗ കൗണ്‍സിലില്‍ 20 സ്ത്രീകളാണ് തെരഞ്ഞടുക്കപ്പെട്ടത്. അതില്‍ ആറംഗങ്ങള്‍ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പേര്‍ വീതമാണ് ശിവപുരത്തെയും ചേന്ദമംഗലൂരിലെയും പള്ളികമ്മറ്റികളിലെ സ്ത്രീ സാന്നിധ്യം. 

2011 മുതല്‍ തന്നെ ശിവപുരം മഹല്ല്കമ്മറ്റിയില്‍ സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിന്റെ മാതൃക പിന്തുടര്‍ന്നാണ് ശാന്തപുരം മഹല്ല് കമ്മറ്റിയും ചേന്ദമംഗലൂര്‍ മഹല്ല് കമ്മറ്റിയും സ്ത്രീ സാന്നിധ്യം ഉറപ്പാക്കിയത്. 2012ലാണ് ശാന്തപുരം മഹല്ല് കമ്മറ്റിയില്‍ സത്രീ സാന്നിധ്യം ഉണ്ടായതെങ്കില്‍ ഈ വര്‍ഷം മുതലാണ് ചേന്ദമംഗലൂര്‍ മഹല്ല് കമ്മറ്റിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയത്. ശാന്തപുരം പള്ളിക്കമ്മറ്റികളില്‍ അംഗമായ ഫാത്തിമ കീഴാറ്റൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗവുമാണ്. കമ്മറ്റിയുടെ പ്രവര്‍ത്തനത്തിനായി പുരുഷഅംഗങ്ങളുടെയും സ്ത്രീകളുടെയും യോജിച്ച പ്രവര്‍ത്തനം മതപരമായ ശാക്തീകരണത്തിന് സഹായകമാകുമെന്നും പൊതുസമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ പിന്തുണയാകുമെന്നുമാണ് എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ അഭിപ്രായപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍