കേരളം

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ: നടപടി സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് ചെന്നിത്തല പറഞ്ഞു. 

പൗരന്റെ ഭക്ഷണസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് മാത്രമല്ല കാര്‍ഷിക രംഗത്ത് ഗുരുതരമായ പ്രതിസന്ധിയും രാജ്യത്ത് അരാജകത്വവും കേന്ദ്ര ഉത്തരവ് സൃഷ്ടിച്ചിട്ടുണ്ട്. ഗോസംരക്ഷകരുടെ നേതൃത്വത്തില്‍ ഗുണ്ടാവിളയാട്ടവും നരനായാട്ടുമാണ് രാജ്യത്ത് നടന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ആള്‍ ഇന്ത്യ ജമായുത്തുള്‍ ഖുറേഷി ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. വ്യാപാര മേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള വിജ്ഞാപനമാണ് കേന്ദ്രം ഇറക്കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആഗസ്റ്റ് മാസം അവസാനത്തോടുകൂടി ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനമിറക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്