കേരളം

കുറ്റവാളി എത്ര ഉന്നതനാണെങ്കിലും സംരക്ഷണം ലഭിക്കില്ല:  മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കുറ്റവാളിയും നിയമത്തിന്റെ കൈകളില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും കുറ്റവാളി എത്ര ഉന്നതനാണെങ്കിലും സംരക്ഷണം ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കുറ്റവാളിയും നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളെ അതിവേഗം പിടികൂടാന്‍ പൊലീസിനു കഴിഞ്ഞു. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം തുടരും എന്ന് വ്യക്തമാക്കിയതാണ്. ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ തന്നെയാണ് പൊലീസ്. അതിന്റെ ഭാഗമായി ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ നിയമത്തിന്റെ കരങ്ങളില്‍പ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കുറ്റവാളിക്കും എത്ര ഉന്നതനായാലും സംരക്ഷണം ലഭിക്കില്ല. കുറ്റം ചെയ്തവരെ പിടികൂടാനാണ് പൊലീസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോയത്. കുറ്റകൃത്യത്തില്‍ പങ്കാളിയായവരെ ആദ്യം പിടികൂടുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ഗൂഢാലോചന തെളിയിക്കുകയുമാണ് പൊലീസ് ചെയ്തത്. അന്വേഷണം മികച്ച നിലയില്‍ നടത്തുന്ന പൊലീസിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ