കേരളം

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിനിമം വേതനത്തിനുവേണ്ടി നഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ച് ഒത്തുത്തീര്‍പ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ശമ്പളത്തില്‍ വലിയ വര്‍ധനവ് വരുത്തിയെന്ന വാദം വഞ്ചനാപരമാണ്. അലവന്‍സുകള്‍ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് പുതിയ സ്‌കെയിലുകള്‍ നിശ്ചയിച്ചത്. യഥാര്‍ത്ഥത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ കള്ളക്കളി നടത്താതെ സുപ്രീംകോടതി വിധിയനുസരിച്ച് ആശുപത്രികളുടെ ഗ്രേഡ് കണക്കാക്കി യാഥാര്‍ത്ഥ്യ ബോധത്തോടെ ശമ്പളം നിശ്ചയിച്ച് സമരം അവസാനിപ്ിക്കണം. പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ നഴ്‌സുമാരുടെ സമരം സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 28നാണ് വേതനവര്‍ധന എന്ന ആവശ്യവുമായി കേരളത്തിലെ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങിയത്. യുഎന്‍എയുടെയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ രണ്ടായാണ് സമരം തുടങ്ങിയത്. ആശുപത്രി മാനേജ്‌മെന്റുകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തെങ്കിലും ഒന്നിലും നഴ്‌സുമാര്‍ക്കനുകൂലമായ തീരുമാനമുണ്ടായില്ല. ഇതോടെയാണ് സമരം ശക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു