കേരളം

ദിലീപ് ഉള്ളില്‍ സംഘിയായ കോണ്‍ഗ്രസുകാരനെന്ന് ദേശാഭിമാനി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഉള്ളില്‍ സംഘപരിവാര്‍ താത്പര്യങ്ങളുള്ള കോണ്‍ഗ്രസുകാരനെന്ന് ദേശാഭിമാനി. പത്താം ക്ലാസുവരെ എബിവിപിയില്‍ പ്രവര്‍ത്തിച്ച ദിലീപ് ആലുവ യുസി കോളജില്‍ എത്തിയതോടെ കെഎസ്‌യുവില്‍ എത്തുകയായിരുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് പറയുന്നു.

ആലുവ എസ്എന്‍വി സദനം, വിദ്യാധിരാജ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ ആയിരുന്നു ദിലീപിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ഈ കാലത്താണ് എബിവിപിയില്‍ പ്രവര്‍ത്തിച്ചത്. ചെറുപ്പത്തില്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന് ദിലീപ് തന്നെ സുഹൃത്തുക്കളോടു പറയാറുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുസി കോളജില്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐയെ എതിര്‍ക്കാനാണ് കെഎസ്‌യുവിലേക്കു മാറിയത്. പിന്നീട് മഹാരാജാസില്‍ എത്തിയപ്പോഴും ദിലീപ് കെഎസ്‌യു അനുഭാവം തുടര്‍ന്നു.

ചെറുപ്പം മുതലുള്ള കൂട്ടുകാരനായ അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ദിലീപിന് കോണ്‍ഗ്രസുമായുള്ള പാലമായത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന അന്‍വര്‍ സാദത്തിനെ ദിലീപ് തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റാക്കി. അന്‍വര്‍ സാദത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ദിലീപ് രമേശ് ചെന്നിത്തലുമായുള്ള അടുപ്പം ഉപയോഗിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ആരോപിച്ചിട്ടുണ്ടെന്നും വാര്‍ത്തയിലുണ്ട്. 

കോണ്‍ഗ്രസുമായി ബന്ധം തുടരുമ്പോഴും ഉള്ളിലെ സംഘപരിവാര്‍ താത്പര്യങ്ങള്‍ മറച്ചുവയ്ക്കാത്തയാളാണ് ദിലീപ്. ശരീര സംരക്ഷണത്തിനുള്ള ആദ്യപാഠങ്ങള്‍ കിട്ടിയത് ശാഖയിലെ ശാരീരിക വ്യായാമങ്ങളിലൂടെയാണെന്ന് ദിലീപ് പറാറുണ്ട്. സേവാഭാരതി അടക്കമുള്ള പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തങ്ങളെ ദിലീപ് കയ്യയച്ച് സഹായിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല