കേരളം

എല്ലാ പിന്തുണയും വേണമെന്ന് മഞ്ജു; നിറഞ്ഞ കയ്യടിയോടെ ജനക്കൂട്ടം

സമകാലിക മലയാളം ഡെസ്ക്

എല്ലാ പിന്തുണയും വേണമെന്ന് ആരാധകരോട് മഞ്ജു വാര്യര്‍. ദുബൈയില്‍ കല്യാണ്‍ ജ്വല്ലറിയുടെ റാസല്‍ഖൈമയിലേയും, അജ്മാനിലേയും ജ്വല്ലറി ഷോറുമുകള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടിയുടെ പ്രതികരണം.

മഞ്ജുവിന്റെ ഓരോ വാക്കുകള്‍ക്കും നിലയ്ക്കാത്ത കയ്യടിയായിരുന്നു ആരാധകരുടെ മറുപടി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മഞ്ജു, തന്നെ സ്‌നേഹിക്കുന്ന എല്ലാ പ്രേക്ഷകരുടേയും സ്‌നേഹവും, പിന്തുണയും ഇനിയും ഉണ്ടാകണമെന്ന് മാത്രമാണ് പറഞ്ഞത്. 

തെന്നിന്ത്യന് താരം പ്രഭുവും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായ ചോദ്യങ്ങളില്‍ നിന്നും മഞ്ജു ഒഴിഞ്ഞുനിന്നു. ദിലീപ് പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന സമയത്ത് മഞ്ജുവിന്റെ ദുബായി യാത്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്