കേരളം

ദിലീപുമായുളളത് വര്‍ഷങ്ങളായുള്ള സൗഹൃദം, സാമ്പത്തിക ഇടപാടുകളില്ല, അന്വേഷണവുമായി സഹകരിക്കുമെന്ന് അന്‍വാര്‍ സാദത്ത് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളത് എന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ  ദിലീപിനെല വിളിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. അപ്പോഴും ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദീലീപ് പറഞ്ഞത്.  തെറ്റ് ചെയ്തിട്ടില്ലെന്ന് ആലുവ തേവരുടെ മുന്നില്‍ വെച്ച് ദിലീപ് സത്യം ചെയ്തു. പള്‍സര്‍ സുനിയുമായി ബന്ധമില്ല എന്ന് ദിലീപ് ഉറപ്പിച്ച് പറഞ്ഞു കുറ്റക്കാരനാണെങ്കില്‍ ന്യായീകരിക്കുന്നില്ല, തക്കതായി ശിക്ഷ ലഭിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

ദിലീപുമായി റിയല്‍എസ്‌റ്റേറ്റ് ബന്ധങ്ങളോ പണമിടപാടുകളോ ഇല്ല. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇടത് എംഎല്‍എമാരുടെ പേരില്‍ ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ബാലന്‍സ് ചെയ്യാനാവും തന്നെ കൂടി ചോദ്യം ചെയ്യണമെന്ന് പറയുന്നതായുംഅന്‍വര്‍ സാദത്ത് പറഞ്ഞു. കേസില്‍ ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. കേസന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. തന്നെ ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായി ചിത്രീകരിക്കുന്നത് തന്നെ കരിവാരിത്തേക്കാനാണെന്നും വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അന്‍വര്‍ സാദത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്