കേരളം

പി.സി.ജോര്‍ജിന് പിന്നാലെ ദിലീപിനെ പിന്തുണയ്ക്കുന്ന വാദങ്ങളുമയി മകന്‍ ഷോണ്‍ ജോര്‍ജും

സമകാലിക മലയാളം ഡെസ്ക്

ദിലീപിനോട് ജനങ്ങള്‍ മാപ്പ് പറയേണ്ടി വരും എന്ന പി.സി.ജോര്‍ജിന്റെ പ്രതികരണത്തിന് പിന്നാലെ ദിലീപിനെ അനുകൂലിച്ച് പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. കോടതി വിധിക്കും വരെ കുറ്റക്കാരനായി അയാളെ കണക്കാക്കാന്‍ പാടില്ലെന്ന നിയമം അനുശാശിക്കുന്ന മര്യാദ പോലും ആ പ്രതിക്ക് കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഷോണ്‍ ജേര്‍ജ് പറയുന്നു. 

പള്‍സര്‍ സുനി ആദ്യമായി ആക്രമിക്കുന്ന സിനിമാ നടി അല്ല ഇത്.സിനിമാ മേഖലയിലും മാധ്യമ മേഖലയിലും എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. രണ്ട് സിനിമാ നടികള്‍ക്കെതിരെ ഉറപ്പായിട്ടും ഇതിന് സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ട്. 

ഇങ്ങനെ രണ്ട് തവണ സമാനകുറ്റം ചെയ്ത ഒരാള്‍ക്ക് മൂന്നാമത് ഇതേ കുറ്റം ആവര്‍ത്തിക്കാന്‍ ആരുടേയും പ്രേരണ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ രണ്ട് തവണയും സുനിക്കെതിരെ നടിമാര്‍ ആരും പരാതി നല്‍കിയിട്ടില്ല. 

ജഗതി ശ്രീകുറിന് അപകടം നടന്നിട്ട് അഞ്ച് വര്‍ഷമാകുന്നു. ഈ കാലങ്ങളില്‍ തങ്ങള്‍ക്ക് എല്ലാ സഹായവും തന്ന് ഒപ്പം നിന്നിട്ടുള്ളത് ദിലീപ് ആണെന്നും ജഗതി ശ്രീകുമാറിന്റെ മരുമകന്‍ കൂടിയായ ഷോണ്‍ ജോര്‍ജ് പറയുന്നു. പൊലീസിന്റെ കയ്യില്‍ എന്തൊക്കെയോ കള്ളത്തരങ്ങളുണ്ട് എന്ന തോന്നലാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. 2015ല്‍ പള്‍സര്‍ സുനിക്കെതിരെ കേരള പൊലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഒരാള്‍ രണ്ട് വര്‍ഷം നമ്മുടെ നാട്ടില്‍ സ്വര്യവിഹാരം നടത്തിയെന്നത് പൊലീസിന്റെ വീഴ്ചയാണെന്നും വീഡിയോയില്‍ പറയുന്നു. 

കേസില്‍ സിബിഐ അന്വേഷണം വേണം. ദിലീപ് അല്ല ഈ കുറ്റകൃത്യത്തിന് പിന്നില്‍ എങ്കില്‍ അദ്ദേഹത്തിന് എതിരായി ഉണ്ടായിരിക്കുന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും വീഡിയോയില്‍ ഷോണ്‍ ജോര്‍ജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ