കേരളം

കാവ്യാ മാധവന് വേണ്ടി മാതാപിതാക്കളുടെ പൊന്നിന്‍കുടം നേര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

തളിപ്പറമ്പ്: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ മാതാപിതാക്കള്‍ പൊന്നിന്‍കുടം വെച്ചുതൊഴുതു. 

ഗൂഢാലോചന കേസില്‍ കാവ്യയെ ചോദ്യം ചെയ്തു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയ്ക്കായി കുടുംബം പൂജ നടത്തിയിരിക്കുന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലെത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടംവച്ചു തൊഴുതാണ് ഇവര്‍ മടങ്ങിയത്.കാവ്യയുടെ പേരില്‍ മാധവനാണ് വഴിപാടു നടത്തിയത്. കാവ്യാ മാധവനും തളിപ്പറമ്പിലെത്തിയെങ്കിലും ബന്ധുവീട്ടില്‍ തങ്ങിയതായാണ് വിവരം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വ്യയുടെ കൊച്ചിയിലെ സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്നു സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഗൂഢാലോചനക്കേസില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്‍മേല്‍ പൊലീസ് കാവ്യയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം