കേരളം

തന്റെ സിനിമാ ജീവിതം നശിപ്പിച്ചത് ദിലീപ് അല്ലെന്ന് രാജസേനന്‍

സമകാലിക മലയാളം ഡെസ്ക്

തന്റെ സിനിമാ ജീവിതം ദിലീപ് നശിപ്പിച്ചെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് രാജസേനന്‍. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ തന്റെ സിനിമാ ജീവിതം നശിപ്പിച്ചത് ദിലീപ് ആണെന്ന രാജസേനന്റെ പരാമര്‍ശം വിവാദമായിരുന്നു. 

എന്നാല്‍ തന്റെ സിനിമാ ജീവിതം നശിപ്പിച്ചത് ദിലീപ് ആണെന്ന് പറഞ്ഞിട്ടില്ലെന്നാണ് രാജസേനന്റെ ഇപ്പോഴത്തെ വിശദീകരണം.ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു രാജസേനന്റെ പ്രതികരണം. തന്റെ സിനിമാ ജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല. ഒരു വലിയ പ്രോജക്ട് പ്ലാന്‍ ചെയ്തിട്ട് ദിലീപ് അതില്‍ നിന്നും മാറിയിട്ടുണ്ട്. ഞാന്‍ പോലും അറിയാതെ അതിന്റെ നിര്‍മാതാവിനെ കണ്ട് ദിലീപ് അതില്‍ നിന്നും മാറുകയായിരുന്നു. അത് ദിലീപിനും എനിക്കും അറിയാം. ദിലീപിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ തോമസിനും അറിയാം. കാരണം ഇവര്‍ക്ക് മൂന്ന് പേര്‍ക്കും എന്റെ കൈകൊണ്ടാണ് അഡ്വാന്‍സ് കൊടുത്തത്. 

അല്ലാതെ എന്റെ ജീവിതത്തില്‍ ദിലീപ് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. താന്‍ അമ്മ എന്ന സംഘടനയുടെ ചില കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. നിര്‍മാതാക്കളുടെ സംഘടനയെ കുറിച്ചുള്ള കാര്യങ്ങളും താന്‍ പ്രതികരിച്ചിട്ടുണ്ട്. അത് സത്യമാണ്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. 

നടന്‍ പറയുന്ന ക്യാമറാമാനെ വയ്ക്കുക, നടന്‍ പറയുന്നതിന് അനുസരിച്ച് തിരക്കഥ തിരുത്തി എഴുതുക, തുടങ്ങി നടന്‍ എല്ലാം നിശ്ചയിക്കുന്ന സമ്പ്രദായം മലയാള സിനിമയില്‍ കൊണ്ടുവന്നത് ദിലീപ് ആണ്. അതിനോട് തനിക്ക് താത്പര്യം ഇല്ല. ജയറാം പോലും ഈ രീതി ആരംഭിച്ചപ്പോഴാണ് താന്‍ ജയറാമില്‍ നിന്നും അകന്നതെന്നും രാജസേനന്‍ പറയുന്നു. സംവിധായകന്റെ ക്രിയേറ്റിവിറ്റിക്ക് ഒരു മാന്യതയും നല്‍കാത്ത രീതിയാണ് ഇത്. ഈ വിമര്‍ശനങ്ങള്‍ എല്ലാം താന്‍ പറഞ്ഞതാണ്. എന്നാല്‍ ദിലീപ് തന്റെ സിനിമാ ജിവിതം തകര്‍ത്തെന്ന് എവിടേയും പറഞ്ഞിട്ടില്ല. എന്റെ ചില സിനിമകള്‍ മോശമായിട്ടുണ്ട് അതില്‍ സംശയമില്ല. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്