കേരളം

മണിയെ ഒഴിവാക്കി; ഡിഎം സിനിമാസ് ഡി സിനിമാസ് ആയി; ദിലീപിന്റെ തീയറ്ററിനെക്കുറിച്ചും അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടുയിലെ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയത്തില്‍ കലാഭവന്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചനകള്‍. എന്നാല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായതായി മണിയുടെ അസ്വാഭാവിക മരണം അന്വേഷിക്കുന്ന സിബിഐയ്ക്ക് രഹസ്യ വിവരം ലഭിച്ചു. ഈ വിവരങ്ങളെപ്പറ്റി സിബിഐ വിശദമായ അന്വേഷണം നടത്തും.

കൊട്ടാരക്കരയില്‍ തുടങ്ങാന്‍ ആലോചിച്ചിരുന്ന തീയറ്റര്‍ ചാലക്കുടിയിലേക്ക് മാറ്റിയതും സ്ഥലം കണ്ടുപിടിച്ചതും ഇടപാടിന് അഡ്വാന്‍സ് നല്‍കിയതും മണിയാണ് എന്നാണ് സിബിഐയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. സംരഭത്തിന്റെ പേര് ഡിഎം സിനിമാസ് എന്നായിരിക്കുമെന്ന് കലാഭവന്‍ മണി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.ഒരു പ്രതിപക്ഷ ജനപ്രതിനിധി്ക്കും ഡി സിനിമാസില്‍ ബെനാമി ഇടപാടുണ്ടെന്നാണ് ആരോപണം. 

ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി വ്യാജരേഖകള്‍ ചമച്ച് സ്വന്തമാക്കിയാണെന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെപേരില്‍ െൈഹക്കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണം ഭരണപക്ഷത്തെ പ്രബല കക്ഷി നേതാവും ഇപ്പോഴത്തെ മന്ത്രിയുമായ ആള്‍ ഇടപെട്ട് അട്ടിറിച്ചുവെന്നും ദിലീപിന് അനുകൂലമായ തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും ആരോപണം ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്