കേരളം

ഡി സിനിമാസ് പ്രവര്‍ത്തനാനുമതി: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. 2014 യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. അനുമതി ലഭിക്കുന്നതിനായി ദിലീപ് ഇരുപത് ലക്ഷം കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. 5 ലക്ഷം ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് നല്‍കിയെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി.  ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനുള്ള മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം

ഡി സിനിമാസ്ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമിയിടപാട് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി വി സുനില്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തീയേറ്ററിന് വേണ്ടി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു ഭൂമി സംബന്ധിച്ച് 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച് മുന്‍ അന്വേഷണങ്ങളും പുനരന്വേഷണവുമെല്ലാം കണക്കിലെടുത്ത ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി