കേരളം

തെരുവ് നായ്ക്കളെ കൊല്ലുന്നത് ആവര്‍ത്തിക്കരുത്: സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി:തെരുവ് നായ്ക്കളെ കൊല്ലുന്നത് ആവര്‍ത്തിക്കരുത് എന്ന് സുപ്രീം കോടതി. കിഴുവിലം പഞ്ചായത്ത് നായ്ക്കളെ കൊന്ന കേസിലാണ് കോടതി നിര്‍ദേശം. നായ്ക്കളെ കൊന്നതിന് പഞ്ചായത്തംഗങ്ങള്‍ മാപ്പപേക്ഷ നല്‍കി. 

തെരുവ് നായ ശല്യം രൂക്ഷമായ സമയത്ത് തിരുവനന്തപുരം ആറ്റിങ്ങല്‍ കിഴുവിലം പഞ്ചായത്തിലെ നാല് അംഗങ്ങള്‍ നായക്കളെ പിടികൂടി കൊന്നിരുന്നു. 12  നായ്ക്കളെയാണ് ഇവര്‍ കൊന്നത്. ഇതുമായി ബന്ധപ്പെട്ട് വനിത പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കിഴുവിലം പഞ്ചായത്തിലെ കുഞ്ഞുകൃഷ്ണന്‍ എന്ന വൃദ്ധന്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നായിരുന്നു പഞ്ചായത്തംഗങ്ങളുടെ നടപടി. അഖില കേരള തെരുവുനായ പീഡിത സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവര്‍ തെരുനായ്ക്കളെ പിടികൂടി കൊന്നുകളഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി