കേരളം

ദിലീപ് തീയറ്റര്‍ നിര്‍മ്മിച്ചത് സര്‍ക്കാര്‍ഭൂമി കയ്യേറി തന്നെയെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപ് നിര്‍മ്മിച്ച ഡി സിനിമാസ് തീയറ്റര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ചത് തന്നെയെന്ന് തൃശൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. റവന്യു മന്ത്രിക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കയ്യേറി ദിലീപ് തീയറ്റര്‍ നിര്‍മ്മിച്ച കേസ് ഒതുക്കി തീര്‍ത്തുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ റവന്യു മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചു.വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സര്‍ക്കാര്‍ഭൂമിയായി നിജപ്പെടുത്തിയതാണ്. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി