കേരളം

മഞ്ജു പ്രധാന സാക്ഷിയാകും:ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസിനെ അറിയിച്ചതായി സൂചന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ മുന്‍ഭാര്യ മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയാകും. മഞ്ജുവില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഇതില്‍ നിര്‍ണ്ണായക വിവരങ്ങള്‍ മഞ്ജു പൊലീസിന് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം. ഈ വിഷയങ്ങളാണ് നടിയോടുള്ള പകയിലേക്കും ആക്രമണത്തിലേക്കും ദിലീപിനെ നയിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നടി കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടതാണ് തനിക്ക് നടിയോട് വിരോധമുണ്ടാകാന്‍ കാരണമെന്ന് ദിലീപ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. 

ദിലീപിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ദിലീപിന് മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നേ കൊച്ചിയില്‍വെച്ച് മഞ്ജുവാര്യരുടെ മൊഴി എഡിജിപി ബി.സന്ധ്യ രേഖപ്പെടുത്തിയിരുന്നു.വിവാഹബന്ധം തകരാനിടയായ കാരണങ്ങളെക്കുറിച്ച് വിശദമായി മഞ്ജു സന്ധ്യയോട് പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം നടിക്കറിയായമായിരുന്നുവെന്നും ഇതാകാം നടിയെ ആക്രമിച്ചതിന് പിന്നിലെ പകയെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. 

ദിലീപിന്റെ സാമ്പത്തിക-ഭൂമി ഇടപാടുകളെക്കുറിച്ചും മഞ്ജു വിശദമായ വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന സാക്ഷിയായി മഞ്ജുവിനെ പൊലീസ് പരിഗണിക്കുന്നത്.

എന്നാല്‍ തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമല്ലായെന്ന് ആക്രമിക്കപ്പെട്ട നടി നേരത്തെ വ്യക്തമാക്കിയിരുന്നു.പ്രതിയും നടിയും പറയുന്നത് രണ്ട് തരത്തിലുള്ള കാര്യങ്ങളാണ് എന്നത് പൊലീസിനെ കുഴക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്