കേരളം

നഴ്‌സുമാരുടെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു;പ്രശ്‌നം ഗൗരവമേറിയതെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശമ്പളവര്‍ദ്ധനവാവശ്യപ്പെട്ട് സമരം നടത്തുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നം ഗൗരവമേറിയത് എന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണം. ഇക്കാര്യങ്ങള്‍ ഉറപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്,ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ലോകസഭയില്‍ പറഞ്ഞു. നഴ്‌സുമാരുടെ വേതന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേകം താത്പര്യമുണ്ടെന്നും വേണമെങ്കില്‍ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നഴ്‌സുമാരുടെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാനും ശമ്പള കാര്യങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ മുമ്പ് രണ്ട് സമിതികളെ നിയമിച്ചിരുന്നു. ആന്റോ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരാണ് നഴ്‌സുമാരുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്