കേരളം

അടുത്ത ദിവസങ്ങളില്‍ കണ്ണൂരിലോ തലശ്ശേരിയിലോ എന്തെങ്കിലും സംഭവിച്ചാല്‍ സംഘികളെ കുറ്റപ്പെടുത്തരുത്: എംബി രാജേഷ്

സമകാലിക മലയാളം ഡെസ്ക്

ടുത്ത ദിവസങ്ങളില്‍ കണ്ണൂരോ തലശ്ശേരിയോ മറ്റോ എന്തെങ്കിലും സംഭവിച്ചാല്‍ സംഘികളെ കുറ്റപ്പെടുത്തരുതെന്നും അവര്‍ക്ക് വേറെ വഴിയില്ലാത്തോണ്ടാവും എന്നും എംബി രാജേഷ് എംപി. മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ പെട്ട ബിജെപി നേതാക്കളെ പരിഹസിച്ചു എഴുതിയ ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്. കള്ളനോട്ടടിച്ചും കോടികള്‍ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്റെ കിടാങ്ങള്‍ എന്ന് രാജേഷ് സംഗപരിവാറിനെ പരിബസിക്കുന്നു. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംഘികളെയാരേയും കാണുന്നില്ലല്ലോ ഇന്ന് .അതിര്‍ത്തിയിലെ കാവല്‍ നിര്‍ത്തി ഉറക്കമൊഴിച്ച് കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരിക്കും രാജ്യ സ്‌നേഹികള്‍. രാജ്യദ്രോഹികള്‍ക്ക് ഈ കഷ്ടപ്പാട് വല്ലതുമുണ്ടോ? കള്ളനോട്ടടിച്ചും കോടികള്‍ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്റെ കിടാങ്ങള്‍. കോഴ ഹവാല വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ മതം പോലും നോക്കാതെയല്ലേ ആ പെരുമ്പാവൂരുകാരന്റെ സഹായം തേടിയത്. എന്നിട്ടും സംഘികള്‍ മുസ്ലീം വിരോധികളാണത്രേ! മതേതരത്വമില്ലത്രേ !!
പിന്നെന്തെല്ലാം പാടി നടക്കുന്നുണ്ട് കപട മതേതരന്‍മാര്‍  നാട്ടില്‍?അടുത്ത ദിവസങ്ങളില്‍ കണ്ണൂരോ തലശ്ശേരിയോ മറ്റോ എന്തെങ്കിലും സംഭവിച്ചാല്‍ സംഘികളെ കുറ്റപ്പെടുത്തരുത്. അവര്‍ക്ക് വേറെ വഴിയില്ലാത്തോണ്ടാവും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ