കേരളം

സൗണ്ട് തോമയുടെ ലൊക്കേഷന്‍ ദിലീപ് പറഞ്ഞ വിലയ്ക്കു വാങ്ങി, വട്ടക്കായലിലെ ദ്വീപ് സ്വന്തമാക്കിയത് നിയമ വിധേയമല്ലെന്ന് ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്

മഞ്ജുവിന്റേയും ദിലീപിന്റേയും പേരില്‍ ആലപ്പുഴയില്‍ ഹൗസ് ബോട്ട് ഇറക്കിയതിന് പിന്നാലെ ദിലീപ് കുട്ടനാട്ടില്‍ ദ്വീപും സ്വന്തമാക്കി. കുട്ടനാട് താലൂക്കിലെ കൈനകിരി വില്ലേജില്‍ ഉള്‍പ്പെടുന്ന വട്ടക്കായലിലാണ് ദിലീപ് ഭൂമി സ്വന്തമാക്കിയത്. 

സൗണ്ട് തോമയുടെ ചിത്രീകരണത്തിനായി 2013ല്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് ദിലീപ് ഈ ഭൂമിയില്‍ കണ്ണുവയ്ക്കുന്നത്. വട്ടക്കായലില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് നമ്പര്‍ 3657ാം നമ്പര്‍ തണ്ടപ്പേരില്‍ പതിനേഴര സെന്റ് വരുന്ന ദ്വീപാണ് ദിലീപ് സ്വന്തമാക്കിയത്. പറഞ്ഞ തുക നല്‍കി ഭൂമി വാങ്ങിയ ദിലീപ്് ഇവിടെയുണ്ടായിരുന്നു കാലപ്പഴക്കം ചെന്ന വീട് റിസോര്‍ട്ട് മാതൃകയിലാക്കി പുതുക്കി പണിയുകയും ചെയ്തു. ഗ്രാവല്‍ ഉപയോഗിച്ച് ചതുപ്പു ഭാഗങ്ങള്‍ നികത്തുകയും, പുറംഭാഗങ്ങള്‍ കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍ നിര്‍ത്തട നിയമങ്ങള്‍ ലംഘിച്ചാണോ ഈ ഭൂമിയില്‍ നിര്‍മാണം നടന്നിരിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്. ഭൂമി വാങ്ങിയതിന് ശേഷം ഇതിന്റെ കരം അടച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വട്ടക്കായലിലെ തുരുത്തുകള്‍ ഭൂരഹിതര്‍ക്ക് പത്ത് സെന്റ് വീതം പതിച്ചു കൊടുത്തിരുന്നതാണെന്നും, ദിലീപിന് ഭൂമി കൈമാറിയത് നിയമവിധേയമാകാന്‍ ഇടയില്ലെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 

ടൂറിസം രംഗത്തും ദിലീപ് പണമൊഴുക്കി എന്നാണ് ഇതോടെ വ്യക്തമാകുന്നത്. എന്നാല്‍ ബോട്ട് മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഇവിടെ ഇടയ്ക്ക് ആരൊക്കെയോ വന്ന് പോകാറുണ്ടെങ്കിലും, ഇത് ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മഞ്ജുവിന്റേയും, ദിലീപിന്റേയും പേരിലുണ്ടായിരുന്ന ഹൗസ് ബോട്ട് പാട്ടത്തിന് നല്‍കിയിരുന്നു എങ്കിലും ഇപ്പോള്‍ അത് ആലപ്പുഴയില്‍ നിന്നും മാറ്റിയിട്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ