കേരളം

കോര്‍ എന്നാല്‍ കോടി, അപ്പോള്‍ കോര്‍ കമ്മിറ്റിയോ? ബിജെപിയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴവിവാദത്തില്‍ കുടുങ്ങിയ ബിജെപിയ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. കോര്‍ കമ്മിറ്റി എന്നാല്‍ കോടികളുടെ കാര്യം തീരുമാനിക്കുന്ന കമ്മിറ്റി എന്നാണ് ടിന്റുമോന്‍ ഫലിതത്തിന്റെ രൂപത്തില്‍ സന്ദീപാനന്ദ ഗിരി വിശദീകരിക്കുന്നത്. കോടികളുടെ കോഴ മറിഞ്ഞ മെഡിക്കല്‍ കോളജ് അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി ചേരുന്ന പശ്ചാത്തലത്തിലാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 


ടിന്റുമോന്‍; അച്ഛാ...കോര്‍ എന്നുപറഞ്ഞാലെന്താ?
അ; ഒരു കോടി രൂപ
ടി; കോര്‍ കമ്മിറ്റി എന്നു പറഞ്ഞാലോ
അ; കോടികളുടെ കാര്യം തീരുമാനിക്കുന്ന കമിറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്