കേരളം

നടി മൈഥിലിയുടെ അശ്ലീല ചിത്രങ്ങള്‍: യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ യുവനടി മൈഥിലി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി കിരണ്‍ എന്നയാളാണ് പിടിയിലായത്. എറണാകുളും നേര്‍ത്ത് പൊലീസിലായിരുന്നു നടി പരാതി നല്‍കിയത്.

ബ്ലാക്ക്‌മെയില്‍, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. അതേസമയം ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് യുവാവിനൊപ്പം നടി നില്‍ക്കുന്ന അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍