കേരളം

പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തില്‍: ശോഭാ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആര്‍എസ്എസ് നേതൃത്വം അനുവദിച്ചാല്‍, കേരളത്തിലെ അമ്മമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചെരപ്പൂരിയടിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പയ്യന്നൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ഗോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. 

കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പിണറായിയും കോടിയേരിയുമാണ്. ഇരുനേതാക്കളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരുടെ തണലിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. കേരളത്തില്‍ ഇനി ഒരു ഭാര്യയുടെയും താലിമാല പൊട്ടിച്ചെറിയാന്‍ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളെ നേരിട്ടു കണ്ടാല്‍ ചെരുപ്പൂരിയടിക്കും. കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.8 8 സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടിയാണ് ബിജെപി. അവിടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ ഔദാര്യത്തിലാണ് എന്ന് പിണറായി വിജയന്‍ മറക്കരുത്,ശോഭ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു