കേരളം

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം: ടിപി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പത്തു ദിവസത്തിനകം സെന്‍കുമാര്‍ ചോദ്യം ചെയ്യലിനു ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു.

സെന്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. പത്തു ദിവസത്തിനകം സെന്‍കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാവണം. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

സമകാലിക മലയാളത്തിലെ അഭിമുഖത്തിലെയും പൊതുവേദിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെയും പേരിലാണ് ടിപി സെന്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ സെന്‍കുമാറില്‍നിന്ന് മൊഴിയെടുത്തിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്നും മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശം നടത്തിയിട്ടില്ലെന്നുമാണ് സെന്‍കുമാര്‍ നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ