കേരളം

കോടതിയില്‍ തിരിച്ചടിയാവും; ഹര്‍ത്താല്‍ ഉപേക്ഷിക്കാന്‍ പിഡിപിക്കു നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കാതിരുന്ന കോടതി വിധിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഉപേക്ഷിക്കാന്‍ നിയമോപദേശം.  മദനിക്കു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകരാണ് പിഡിപിക്കു മുന്നില്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. 

കര്‍ണാടകത്തിലെ എന്‍ ഐ എ കോടതി വിധിക്ക് എതിരെ മദനി സുപ്രീം കോടതിയെ സമീപിക്കാന്‍ ഇരിക്കെ ആണ് അഭിഭാഷകരുടെ നിര്‍ദേശം. ഹര്‍ത്താല്‍ വിഷയം കര്‍ണാടക ഉന്നയിച്ചാല്‍ സുപ്രീം കോടതിയില്‍ തിരിച്ചടി ആകും എന്ന് മദനിയോട് അഭിഭാഷകര്‍ വ്യക്തമാക്കിയതായാണ്‌സൂചന. ഇത് അനുസരിച്ച് ഹര്‍ത്താല്‍ ഉപേക്ഷിക്കാന്‍ മദനി  പാര്‍ട്ടിക്കു നിര്‍ദേശം നല്‍കിയേക്കും.

കോടതി വിധിയില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഡിപി നടപടിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ