കേരളം

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ മുന്‍ പൊലീസ് മേധാവി സെന്‍കുമാറിനെതിരെ അന്വേഷണം. എഡിജിപി ബി.സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.

സിനിമയിലെ സ്ത്രീ കൂട്ടായ്മയ സെന്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നു. സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു. 

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ ആക്രമണത്തിന് ഇരയായ നടിയെ കുറിച്ച് മോശം പരാമര്‍ശമാണ് സെന്‍കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംഭവം അന്വേഷിച്ച എഡിജിപി സന്ധ്യയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തി സെന്‍കുമാറിനെതിരെ കേസ് എടുക്കണമെന്നും സന്ധ്യ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം