കേരളം

ദിലീപിന് പ്രത്യേക പരിഗണന; ആരോപണം നേരിടുന്ന ജയില്‍ അധികൃതരോട് തന്നെ ഇക്കാര്യം അന്വേഷിച്ച ശ്രീലേഖയെ പരിഹസിച്ച് ടി.പത്മനാഭന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്ന ആരോപണത്തില്‍ ജയില്‍ മേധാവി ആര്‍.ശ്രീലേഖ നടത്തിയ അന്വേഷണത്തെ പരിഹസിച്ച് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. ദിലീപിന് സവിശേഷ പരിഗണന നല്‍കിയെന്ന ആരോപണം നേരിടുന്ന ജയില്‍ അധികൃതരോട് തന്നെ അന്വേഷണം നടത്തിയ ശ്രീലേഖയുടെ നടപടിയെയാണ് പത്മനാഭന്‍ വിമര്‍ശിച്ചിരിക്കുന്നത്. 

ജയിലില്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ ജയില്‍ അധികൃതരോടാണ് അന്വേഷണം നടത്തിയതെന്ന ശ്രീലേഖയുടെ പ്രസ്താവനയ്ക്കപ്പുറം അപമാനകരമായി മറ്റൊന്നില്ലെന്ന് ടി.പത്മനാഭന്‍ പറഞ്ഞു. ആലുവ സബ് ജയില്‍ അധികൃതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാന്‍ ശ്രീലേഖയ്ക്ക് മുന്നില്‍ എന്തെല്ലാം വഴികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. 

ആലുവ സബ് ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറല്ലാത്ത ശ്രീലേഖ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യയല്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിനെ കുറിച്ചും അന്വേഷിക്കേണ്ട ഉത്തരവാദിത്വം ജയില്‍ മേധാവിക്കുണ്ട്. 

ദിലീപിന്റെ നടനവൈഭവം മാനിച്ചല്ല, പണം കണ്ടിട്ടാണ് ജയില്‍ അധികൃതര്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നതെന്നും ടി.പത്മനാഭന്‍ പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പത്മനാഭന്റെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി