കേരളം

മോഷ്ടിച്ച ആനയുമായി അയ്യപ്പന്‍ കടന്നു; ഒടുവില്‍ പൊലീസ് വലയില്‍ വീണു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും വായിച്ച് ചിരിക്കാത്ത മലയാളികള്‍ അപൂര്‍വമായിരിക്കും. രാമന്‍ നായരും സംഘവും ചേര്‍ന്ന് നടത്തുന്ന ഇതിഹാസ അനമോഷണത്തിന്റെ കഥപോലൊരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. 

ഇവിടെ തമിഴ്‌നാട് സ്വദേശിയായ അയ്യപ്പനാണ് ആനയെ മോഷ്ടിച്ച് കടത്താന്‍ ശ്രമം നടത്തിയത്. വിതുരയ്ക്കടുത്തായിരുന്നു വിചിത്രമായ ആനമോഷണ ശ്രമം. രാവിന്ദ്രന്‍ നായര്‍ എന്ന വ്യക്തിയുടെ ആനയെയാണ് മോഷ്ടടിക്കാന്‍ ശ്രമിച്ചത്. രവിന്ദ്രന്‍ നായരുടെ വീടിനടുത്തായി മറ്റൊരു ആനയ്ക്ക് ഒപ്പം തളച്ചിടത്തു നിന്നാണ് ആനയെ മോഷ്ടിച്ചത്. 

ആനകളെ നോക്കാന്‍ മൂന്ന് പാപ്പാന്മാരുണ്ടായിരുന്നു എങ്കിലും മൂവരും നല്ല ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ് ആന മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. സംഭവം അറിഞ്ഞ ഉടനെ ഇവര്‍ പൊലീസില്‍ വിവരം നല്‍കി. പൊലീസാകാട്ടെ മറ്റ് സ്റ്റേഷനുകളിലേക്കും അറിയിച്ചു. 

മണിക്കൂറുകള്‍ക്കകം പാലോടിനടുത്ത് നിന്ന് മോഷ്ടിക്കപ്പെട്ട ആനയെ കണ്ടെത്തി. ആനയേയും നയിച്ച് പോകുന്നതിന് ഇടയിലാണ് അയ്യപ്പനേയും ആനയേയും പൊലീസ് പിടികൂടുന്നത്. ചങ്ങല അഴിച്ചുമാറ്റിയായിരുന്നു അയ്യപ്പന്‍ രാത്രി ആരും അറിയാതെ ആനയെ കടത്തിയത്. വലിയമല പൊലീസ് അയ്യപ്പനെ അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ