കേരളം

സംഘര്‍ഷത്തിന് ഉത്തരവാദി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍: കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമങ്ങളഴിച്ചുവിട്ട് സിപിഎമ്മിന്റെ, അഴമതിക്കെതിരായ പോരാട്ടങ്ങളെ തകര്‍ക്കാമെന്ന് കരുതണ്ട. ഏത് കക്ഷിയായലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ക്കു സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതും തെറ്റാണെന്ന് കോടിയേരി പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായത് നീതീകരിക്കാനാവാത്ത ആക്രമണ പരമ്പരയാണെന്നും നിരന്തരമായി പ്രകോപനങ്ങള്‍ സൃഷ്ടിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണ് അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദികളെന്നും കോടിയേരി കുറ്റപ്പെടുത്തി. 

വ്യാഴാഴ്ച രാത്രിയിലാണ് തലസ്ഥാനത്ത് അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായത്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ വെള്ളിയഴ്ച പുലര്‍ച്ചെയാണ് ആക്രമിച്ചത്. നേരത്തെ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്റേതടക്കം ആറു വാഹനങ്ങള്‍ അടിച്ചു തകര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി