കേരളം

താര ഷോയുടെ വിവരങ്ങളാണ് ചോദിച്ചതെന്ന് ഇടവേള ബാബു; രേഖകള്‍ കൈമാറി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ അമ്മ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പൊലീസ് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. 'അമ്മ'യുടെ താരഷോയുമായി ബന്ധപ്പെട്ടാണ് ചോദിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു.റിഹേഴ്‌സല്‍ സമയത്തെ കാര്യങ്ങള്‍ ചോദിച്ചു. ഇതിന്റെ ചില രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറി. ചോദ്യം ചെയ്യല്‍ അരമണിക്കൂറോളം നീണ്ടുനിന്നു. ഈ കേസില്‍ ആദ്യമായാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്. 

അതേസമയം നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. 

സുനില്‍ കുമാറിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും എന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതു ശരിവച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ