കേരളം

ഭാഗ്യമുണ്ടെങ്കില്‍ ചിത്രയ്ക്ക് മത്സരിക്കാമെന്ന്  അത്‌ലറ്റിക് ഫെഡറേഷന്‍; ലണ്ടനിലേക്ക് കത്തയക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി.യു ചിത്രയുടെ മത്സര കാര്യവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ് സംഘാടകര്‍ക്ക് കത്തയക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി.കെ വത്സന്‍. സമയപരിതി കഴിഞ്ഞതിനാല്‍ അനുകൂല നടപടി ഉറപ്പില്ല. ഭാഗ്യമുണ്ടെങ്കില്‍ ചിത്രയ്ക്ക് മത്സരിക്കാം. ചിത്രക്കെതിരെ പ്രതികാര നടപടി സ്വീകരിക്കില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി വ്യക്തമാക്കി.

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തികളെ ശകാരിച്ച കോടതി ചിത്ര ടീമിനൊപ്പം ഉണ്ടാകണമെന്നും അത് അത്‌ലറ്റിക് ഫെഡറേഷന്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്