കേരളം

വീണ്ടും സദാചാര പൊലീസ്: കൊല്ലത്ത് ദമ്പതികള്‍ക്കു മര്‍ദ്ദനമേറ്റു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം അഞ്ചാംലംമൂട് സ്വദേശികളായ ദമ്പതികള്‍ക്കു നേരെ സദാചാര ആക്രമണം. പരാതി പറയാന്‍ ചെന്ന പരാതിക്കാരന് പൊലീസ് സ്‌റ്റേഷനിലും അക്രമണമേറ്റു. സ്ത്രീകള്‍ അടക്കമുള്ളവരാണ് ദമ്പതികളെ അക്രമിച്ചത്.

തങ്ങള്‍ ദമ്പതികളാണെന്നു പറഞ്ഞെങ്കിലും സംഘം അക്രമിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി ഇവരെ സ്‌റ്റേഷനിലെത്തിച്ചെങ്കിലും സ്‌റ്റേഷനില്‍ വെച്ച് പോലീസില്‍ നിന്നും മര്‍ദ്ദനമേറ്റു. അമ്മയെ വിളിക്കണമെന്ന് അക്രമണത്തിനിരയായ പരാതിക്കാരി ആവശ്യപ്പെടുകയും, കൂടെയുള്ളത് ഭര്‍ത്താവാണെന്ന് പറഞ്ഞെങ്കിലും ചെവികൊണ്ടില്ലെന്ന് യുവതി ആരോപിക്കുന്നു.

രണ്ട് ദിവസം മുന്‍പ് രാത്രി അഞ്ചാലമൂട് മടത്തില്‍കാവ് എന്ന സ്ഥലത്ത് വെച്ചായിരുന്നു നിതിന്‍, സായി ലക്ഷ്മി എന്നവര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. ബൈക്കില്‍ ഭാര്യയെ സുഹൃത്തിന്റെ വീട്ടിലാക്കിയതിന് ശേഷം കടയിലേക്ക് പോകുമ്പോഴായിരുന്നു നിതിനെ പത്തോളം പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. തന്നെ കാണാതായതോടെ പുറത്തേക്ക് വന്ന സായി ലക്ഷ്മിയേയും സംഘം മര്‍ദ്ദിച്ചതായി ഇവര്‍ പറയുന്നു. 

പൊലീസ് എത്തിയതിന് ശേഷം കുറ്റവാളികളെ പോലെ ജിപ്പില്‍ കയറ്റിയാണ് തങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും ദമ്പതികള്‍ ആരോപിക്കുന്നു. സ്റ്റേഷനിലെത്തിയ ഇരുവരേയും രണ്ട് മുറികളിലേക്ക് പൊലീസ് മാറ്റി. ഭാര്യയെ കാണണമെന്ന് പറഞ്ഞതിന് എസ്‌ഐയും മര്‍ദ്ദിച്ചതായി നിതിന്‍ പറയുന്നു. പിന്നീട് സുഹൃത്തുക്കള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി എത്തിയതിന് ശേഷമാണ് ഇവരെ പോകാന്‍ പൊലീസ് അനുവദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ