കേരളം

അക്രമം ചെറുക്കുന്നതില്‍ പൊലീസ് പരാജയമെന്ന് ചെന്നിത്തല;നാളെ യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയം. കണ്ണൂരിലെ സംഭവങ്ങളുടെ ആവര്‍ത്തനമാണ് തിരുവനന്തപുരത്തും നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണം. ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

അക്രമം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ല, പ്രശ്‌നം പരിഹരിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു.

ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകള്‍ ഉണ്ടായിരുന്നു. 

അതേസമയം സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്.നേതൃത്വം നല്‍കിയെന്ന്  സംശയിക്കുന്ന മണിക്കുട്ടന്‍ എന്നയാളിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകള്‍. കൊലപാതക സംഘം എത്തിയ ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടുത്ത നടപടി ഉണ്ടാകുമെന്നും പ്രകോപന സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കരുത് എന്നും പൊലീസ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും