കേരളം

ഇനി മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്തുന്നതിനെപ്പറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ബവ്‌റിജസ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളിലെ തിരക്ക് ജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി. രണ്ടുമാസത്തിനകം റിപ്പോര്‍ട്ടു നല്‍കാനാണു നിര്‍ദേശം.

ഓണക്കാലത്തു മദ്യവില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കൂടുതല്‍ ആളുകളെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. 

സര്‍ക്കാര്‍ മദ്യശാലകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് ഈ മാസം ആറിനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. മദ്യം വാങ്ങാനെത്തുന്ന സാധാരണക്കാരന്റെ മാന്യത പരിഗണിക്കണമെന്നും ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപദ്രവമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മദ്യം വാങ്ങാനെത്തുന്നവരെ പുറത്തുനിര്‍ത്തുന്ന രീതി ശരിയല്ലെന്നും കാത്തുനില്‍പ്പിനു മതിയായ സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ പഠനം നടത്താനുള്ള തീരുമാനത്തിലെത്തിയത്.

ഓണ്‍ലൈന്‍ വഴിയും ടെലഫോണ്‍ വഴിയും ബുക്ക് ചെയ്യുന്നവര്‍ക്ക് എങ്ങനെ മദ്യം വിതരണം ചെയ്യാന്‍ കഴിയും, ബുക്കിങ് നടത്തുന്നവര്‍ക്ക് എങ്ങനെ മദ്യം വിതരണം ചെയ്യും, ബുക്ക് ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പഠന വിധേയമാക്കും. 

കൂടാതെ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ്, ഈ അളവിലാണോ മദ്യം വില്‍ക്കുന്നതെന്നു പരിശോധിക്കാന്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍, ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ചെല്ലാം ബെവ്‌കോ പഠനം നടത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്