കേരളം

ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്താന്‍ നോക്കണ്ട: കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ മുരളീധരന്‍. അദ്ദേഹം വിഷയവുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിച്ചത് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്തേണ്ട എന്ന പഴഞ്ചൊല്ലാണ്. അക്രമം അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

കൂടാതെ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍ ആവശ്യമില്ലെന്ന കെ.മുരളീധരന്റെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍