കേരളം

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് ജിഗ്നേഷ് മേവാനി; വിനായകന്റെ വീട് സന്ദര്‍ശിച്ചു 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂര മര്‍ദ്ദനം നടത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ വീട് സന്ദര്‍ശിച്ച് ദളിത് മുേേന്നറ്റ നേതാവ് ജിഗ്നേഷ് മേവാനി. വിനായകന്റെ ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിയ ജിഗ്‌നേഷ് വിനായകന്റെ പിതാവ് കൃഷ്ണദാസ്, അമ്മ ഓമന, സഹോദരന്‍ വിഷ്ണുപ്രസാദ് എന്നിവരും പിതൃസഹോദരങ്ങളും നാട്ടുകാരുമായി സംസാരിച്ചു.

ഭരണ സംവിധാനങ്ങളുടെയും പോലീസിന്റെയും നിഷ്പക്ഷതയില്‍ ദളിതരും തൊഴിലെടുക്കുന്നവരും ആക്രമിക്കപ്പെടുകയും സമ്പന്നരും ഉന്നതകുലജാതരും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന മാതൃക ആവര്‍ത്തിക്കപ്പെടുകയാണെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു.

ദളിതരും ദരിദ്രരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും കൊള്ളരുതാത്തവരുമെന്ന മുന്‍ വിധിയിലാണ് ഭരണസംവിധാനവും ഉദ്യോഗസ്ഥരുംപ്രവര്‍ത്തിക്കുന്നത്‌.
രാഷ്ട്രീയ സംഘടനകള്‍ ഊഴമിട്ട് നടത്തുന്ന പ്രതിഷേധം സമര പരിപാടികളുടെ ആരവാരങ്ങള്‍ ഒടുങ്ങുമ്പോള്‍ കേസിനും നിയമ നടപടികള്‍ക്കും എന്തു സംഭവിക്കുന്നു എന്ന ജാഗ്രത സമൂഹവും കുടുംബവും കാണിക്കേണ്ടതുണ്ട്

ക്രൈംബ്രാഞ്ച്അന്വേഷണത്തില്‍ അമിത പ്രതീക്ഷ വേണ്ടെന്നും കേസിന്റെ നടപടികള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ജിഗ്‌നേഷ് മേവാനി നിര്‍ദ്ദേശിച്ചു. ശക്തമായ പ്രക്ഷോഭങ്ങളും ബഹുജന സമര്‍ദ്ദവുമില്ലെങ്കില്‍ കേസ് തേച്ചുമാച്ചുകളയാനിടവരുമെന്നും അദ്ദേഹം പറഞ്ഞു. 

വിനായകന്റെ മരണത്തെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്നത്. ഇതേത്തുടര്‍ന്ന് മരണത്തെക്കുറിച്ച അന്വേഷിക്കാന്‍ ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുടി നീട്ടി വളര്‍ത്തിയെന്ന കുറ്റത്തിനായിരുന്നു പൊലീസ് വിനായകനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി