കേരളം

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെങ്കില്‍ നല്ല വേഷങ്ങള്‍ തരില്ല;എല്ലാക്കാലത്തും ഇത് നടക്കുമെന്ന വ്യാമോഹം വേണ്ട; തുറന്ന് പറഞ്ഞ് പത്മപ്രിയയും

സമകാലിക മലയാളം ഡെസ്ക്

അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ നല്ല വേഷങ്ങള്‍ ലഭിക്കില്ലെന്ന അവസ്ഥയാണ് മലയാള സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നടി പത്മപ്രിയ. നല്ല വേഷം ലഭിക്കണമെങ്കില്‍ ഡയറക്ടറുടേയോ, നടന്റേയോ, അല്ലെങ്കില്‍ പ്രൊഡ്യൂസറിന്റേയോ കൂടെ കിടക്ക പങ്കിടണമെന്ന അവസ്ഥയാണെന്ന് പുതുമുഖ നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പത്മപ്രിയയുടെ പ്രതികരണം. 

പേരും പ്രശസ്തിയുമുള്ള നടിമാരുടേയും അവസ്ഥ ഇതാണ്. തനിക്കും ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എല്ലാക്കാലത്തും ഇത് നടക്കുമെന്ന വ്യാമോഹം വേണ്ട. പുതിയ ജനറേഷനിലെ നടിമാര്‍ ഇതൊന്നും അനുവദിച്ച് തരില്ലെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പത്മപ്രിയ പറയുന്നു. 

അഭിനയിക്കും എന്നല്ലാതെ തന്റെ അടുത്ത് നിന്നും മറ്റൊന്നും കിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലേ താന്‍ അഭിനയിക്കു എന്നും ഇവര്‍ക്ക് അറിയാം. ഇതൊക്കെയാണ് ഒഴിവാക്കപ്പെടലിന് കാരണം. നടിമാര്‍ തിരക്കഥ ചോദിച്ചാല്‍ നല്‍കാറില്ല. പകരം അവരുടെ ഭാഗങ്ങള്‍ ഉള്ളത് മാത്രമാണ് നല്‍കുന്നത്. 

പ്രതിഫലം കൂട്ടി ചോദിച്ചാലും, സെറ്റില്‍ വൈകി എത്തിയാലും നടിമാര്‍ വിലക്കുകള്‍ നേരിടേണ്ടി വരും. നടിമാര്‍ മോശമായാല്‍ അവര്‍ക്ക് കിടക്ക പങ്കിടേണ്ടി വരുമെന്ന നടന്റെ പരാമര്‍ശത്തിനെതിരേയും പത്മപ്രിയ പ്രതികരിച്ചു. നടിമാര്‍ മോശമാണെങ്കില്‍ അവരുടെ കൂടെ കിടന്നവരെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് പത്മപ്രിയ ചോദിക്കുന്നു.

നേരത്തെ അമൃതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ചും പത്മപ്രിയ പ്രതികരിച്ചിരുന്നു. താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ എത്താറായപ്പോഴേക്കും ഡ്രൈവര്‍ കയറിപ്പിടിക്കുകയായിരുന്നു. താന്‍ ഭയന്നു വിറച്ച് കരയുന്നത് കേട്ട് ജയറാം ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയിരുന്നതായും താരം പറഞ്ഞിരുന്നു. 

എന്നാലന്ന് ഡ്രൈവറിനെതിരെ പരാതി നല്‍കിയില്ല. അയാളെ എല്ലാവരും ചേര്‍ന്ന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. കേസാകാതിരുന്നത് കൊണ്ട് അത് പുറംലോകം അറിഞ്ഞിരുന്നില്ലെന്നും പത്മപ്രിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്