കേരളം

ചര്‍ച്ചയിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച യോഗത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. ഈ യോഗത്തിന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

മാധ്യമ പ്രവര്‍ത്തകര്‍ നിന്നിരുന്നത് യോഗം നടക്കുന്ന ഹാളിലായിരുന്നു. അതുകൊണ്ടാണ് പുറത്തുപോവാന്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

തിരുവനനന്തപുരം മസ്‌കത്ത് ഹോട്ടലില്‍ ബിജെപി, സിപിഎം നേതാക്കളുമായുള്ള ചര്‍ച്ച നടക്കുന്നതിനു മുന്നോടിയായാണ് മാധ്യമ പ്രവര്‍ത്തകരോടു പുറത്തുപോവാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. യോഗം തുടങ്ങും മുമ്പ് വിഷ്വലുകള്‍ എടുക്കാന്‍ പോലും മാധ്യമങ്ങളെ അനുവദിച്ചില്ല. കടക്കു പുറത്ത് എന്നു ശകാരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്