കേരളം

ദിലീപിന് ഇന്ന് നിര്‍ണായക ദിവസം; അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യാന്‍ ഹാജരാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഇന്നത്തെ ദിവസം നിര്‍ണായകം. ദിലീപിന്റെ ഡ്രൈവറും മാനേജറുമായ അപ്പുണ്ണിയോട് ഇന്ന് പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപ്പുണ്ണി അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍നിന്ന് അതിന്റ സ്ഥിരീകരണ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയും പ്രതിചേര്‍ക്കപ്പെടും. 

ഒന്നാം പ്രതിയായ സുനില്‍കുമാറിനെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.

അതേസമയം നടിയെ ദിലീപ് ആക്രമിച്ചേക്കുമെന്ന് സിമിന മേഖലയിലെ പലര്‍ക്കും നേരത്തേ അറിവുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കൂടുതല്‍ താരങ്ങളെ പൊലീസ് ചോദ്യം ചെയ്യും. താരസംഘടന 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവിനെ കഴിഞ്ഞദിവസം പോലീസ് ചോദ്യംചെയ്തത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ദിലീപ് അറസ്റ്റിലാകുന്നതിനുമുമ്പുനടന്ന 'അമ്മ'യുടെ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവര്‍ ആരൊക്കെയാണെന്ന് പോലീസ് ബാബുവിനോട് ചോദിച്ചതായാണ് സൂചന. യോഗത്തിന്റെ വിശദാംശങ്ങളെല്ലാം പോലീസ് ശേഖരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്