കേരളം

പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസിന് പോക്‌സോ കോടതിയുടെ വിമര്‍ശനം. ഗംഗേശാനന്ദയെ കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിന് എതിരെയായിരുന്നു വിമര്‍ശനം. 

ഗംഗേശാനന്ദ ഇപ്പോള്‍ ആരുടെ കസ്റ്റഡിയിലാണെന്നും കോടതി പൊലീസിനോട് ചോദിച്ചു. എന്നാല്‍ സ്വാമി ചികിത്സയില്‍ തുടരുകയാണെന്നായിരുന്നു പൊലീസ് കോടതിയില്‍ പറഞ്ഞത്. ഗംഗേശാനന്ദയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട പൊലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

ആശുപത്രിയില്‍ ചികിത്സയിലുള്ള ഗംഗേശാനന്ദയില്‍  നിന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു